ജൂബിലിയുടെ മെമ്മോറിയലായി സ്ഥാപിച്ച സ്കൂളിൻ്റെ രജത ജൂബിലി ആഘോഷിക്കുന്നു.

ജൂബിലിയുടെ മെമ്മോറിയലായി സ്ഥാപിച്ച സ്കൂളിൻ്റെ രജത ജൂബിലി ആഘോഷിക്കുന്നു.
Sep 14, 2025 05:45 AM | By PointViews Editr

               കണ്ണൂരിൻ്റെ മലയോര കർഷകജനതയുടെ പുരോഗതിയുടെ മുഖമായി വിളങ്ങുന്ന കൊട്ടിയൂരിന് ആഹ്ളാദമായി കൊട്ടിയൂർ ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈ സ്‌കൂൾ ജൂബിലി ആഘോഷങ്ങളുടെ നിറവിലേക്ക്. കുടിയേറ്റ കർഷകജനതയുടെ സാംസ്കാരിക ജീവിതത്തിൻ്റെ അടയാളമായാണ് കുടിയേറ്റത്തിൻ്റെ ജൂബിലിയുടെ ഓർമ നിലനിർത്താൻ ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. അതു കൊണ്ട് തന്നെ സ്കൂളിന് പേര് നൽകിയത് തന്നെ ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈ സ്‌കൂൾ എന്നാണ്. 2000 ൽ ഇത് ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തി.

1950 ലാണ് കൊട്ടിയൂരിൽ കർഷക കുടിയേറ്റം ഉണ്ടായത്. ഇതിന്റെ ജൂബിലി സിൽവർ ജൂബിലി ആഘോഷത്തിൻ്റെ സ്‌മരണക്കായി കൊട്ടിയൂർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയായിരുന്ന ഫാ.തോമസ് മണ്ണൂർ ആണ് സ്‌കൂൾ എന്ന ആവശ്യം മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴിയെ അറിയിച്ചത്. 1976 മേയ് 14 ന് നിയമ സഭാ സ്പീക്കർ ആയിരുന്ന ടി.എസ്. ജോണാണ് സ്‌കൂളിൻ്റെ ഉദ്ഘാടനം ചെയ്‌തത്. സിസ്‌റ്റർ ലിറ്റിൽ ഫ്ലവറായിരുന്നു ആദ്യ പ്രധാന അധ്യാപിക. ടി.ജെ.ഏലി തട്ടാപറമ്പിൽ ആയിരുന്നു ആദ്യ വിദ്യാർഥി. 5 ഡിവിഷനും 198 വിദ്യാർഥികളും 5 അധ്യാപകരും രണ്ട് മറ്റ് സ്‌റ്റാഫും ആയി തുടങ്ങിയ സ്കൂ‌ളിൽ നാളിതുവരെ 12100 വിദ്യാർഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്. 1980 മുതൽ സ്‌കൂൾ മാനന്തവാടി രൂപത കോർപറേറ്റിന് കീഴിലായി 2000ൽ ഹയർ സെക്കൻഡറിയായി. ഇപ്പോൾ 14 ഡിവിഷനുകളും 25 അധ്യാപകരും 4 അനധ്യാപക ജീവനക്കാരും ആണ് ഹൈസ്‌കൂളിലുള്ളത്, ഹൈടെക് വിദ്യാലയമായി മാറ്റിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണം സെപ്റ്റംബർ 13 ന് ഉച്ച കഴിഞ്ഞ് 2.30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സമ്മേളനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സജി പുഞ്ചയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇന്ദിര ശ്രീധരൻ, കെ.എൻ.സുനീന്ദ്രൻ, പിടിഎ പ്രസിഡൻ്റ് ബോജോ പ്ലാക്കുട്ടത്തിൽ, പ്രിൻസിപ്പൽ എം.യു.തോമസ് പ്രസംഗിച്ചു.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ ആർട്ട് ഗാലറി, ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്നു ഭാരവാഹികൾ പ്രധാന അധ്യാപകൻ തോമസ് കുരുവിള, പിടിഎ പ്രസിഡൻ്റ് ബോജോ പ്ലാക്കുട്ടത്തിൽ, സ്റ്റാഫ് സെക്രട്ടറി സുനീഷ് പി ജോസ്, സീനിയർ അസിസ്‌റ്റ‌ൻ്റ് എം.ജെ.ലിസി എന്നിവർ വിശദീകരണ യോഗത്തിൽ അറിയിച്ചു.

അറിയിച്ചു.

The school, which was established as a memorial to the Jubilee, is celebrating its silver jubilee

Related Stories
നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.!  യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം തുടങ്ങി

Sep 17, 2025 01:55 PM

നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.! യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം തുടങ്ങി

നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.! യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം...

Read More >>
കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ് ഒരുക്കുന്നത്.

Sep 17, 2025 10:19 AM

കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ് ഒരുക്കുന്നത്.

കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ്...

Read More >>
കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ മുക്കുമോ?

Sep 17, 2025 07:54 AM

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ മുക്കുമോ?

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ...

Read More >>
ഓക്കില പ്രകാശനം ചെയ്തു.

Sep 16, 2025 08:50 PM

ഓക്കില പ്രകാശനം ചെയ്തു.

"ഓക്കില" പ്രകാശനം...

Read More >>
മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കണം

Sep 15, 2025 09:10 AM

മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കണം

മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും...

Read More >>
പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു പഞ്ചായത്ത്.

Sep 14, 2025 08:00 PM

പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു പഞ്ചായത്ത്.

പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു...

Read More >>
Top Stories